രാജ്യമെമ്പാടും ഖുർആനിക മികവ് ആഘോഷിക്കുന്നു.

ഖുർആനിന്റെ വെളിച്ചത്തിൽ ഹൃദയങ്ങളെ ഉണർത്താം

ഇന്ത്യ ഹോളി ഖുർആൻ അവാർഡ്

‘ഇന്ത്യ ഹോളി ഖുർആൻ അവാർഡ്’ അല്ലാഹുവിൻ്റെ വിശുദ്ധ ഗ്രന്ഥത്തെ സേവിക്കുന്നതിനും സമൂഹത്തിൽ അതിൻ്റെ സ്ഥാനം ഉയർത്തുന്നതിനുമായി ലക്ഷ്യമിട്ടുള്ള ഒരു മുൻനിര ദേശീയ സംരംഭമാണ്. ഇന്ത്യയിലുടനീളമുള്ള സർവകലാശാലകൾ, കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇസ്ലാമിക സ്ഥാപനങ്ങൾ എന്നിവയെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന വിപുലമായ ഖുർആൻ മത്സരത്തിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഖുർആനിക സ്ഥാപനങ്ങൾക്കിടയിൽ സഹകരണത്തിൻ്റെയും സംയോജനത്തിൻ്റെയും പുതിയ ചക്രവാളങ്ങൾ ഇത് തുറക്കുന്നു.

പരിശുദ്ധ ഖുർആൻ സമുദായ ഐക്യത്തിന്റെ ആധാരശിലയാണെന്നും, വൈജ്ഞാനികവും ധാർമികവുമായ നവോത്ഥാനത്തിന്റെ ഉറവിടമാണെന്നുമുള്ള ദൃഢമായ വിശ്വാസമാണ് ഈ അവാർഡിന്റെ പിന്നിലെ പ്രേരണ. ഈയൊരു കാഴ്ചപ്പാടിലൂടെ, മികച്ച ഖുർആൻ പ്രതിഭകളെ കണ്ടെത്താനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

100+

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം കേന്ദ്രങ്ങൾ

50മി

5 കോടി (50 മില്യൺ) ഇന്ത്യൻ രൂപയുടെ പദ്ധതി

നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്.

തിരുനബി (സ്വ), സഹീഹുൽ ബുഖാരി

മത്സര വിഭാഗങ്ങൾ

ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കുന്നതിനൊപ്പം അതിന്റെ ആശയങ്ങൾ ഗ്രഹിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന വിഭാഗമാണിത്. ഖുർആന്റെ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഖുർആൻ പാരായണത്തിന്റെ മാധുര്യവും തജ്‌വീദ് നിയമങ്ങളിലെ സൂക്ഷ്മതയും പരിശോധിക്കുന്ന വിഭാഗമാണിത്. ലോകോത്തര നിലവാരത്തിലുള്ള ഖാരിഉകളെ കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പ്രധാന തീയതികൾ

2026 മെയ് 1 മുതൽ സെപ്റ്റംബർ 30 വരെ

2026 ഒക്ടോബർ 01 മുതൽ നവംബർ 15 വരെ

2026 നവംബർ 20 മുതൽ ഡിസംബർ 30 വരെ

2027 ഫെബ്രുവരി (റമദാൻ 10 മുതൽ 26 വരെ).

2027 ഫെബ്രുവരി (റമദാൻ 26 – ഇന്റർനാഷണൽ ഇസ്ലാമിക് പീസ് കോൺഫറൻസ് വേദിയിൽ).

അവാർഡ് ഘട്ടങ്ങൾ

അവാർഡുകളെക്കുറിച്ച് കൂടുതലറിയുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഇന്ത്യ ഖുർആൻ അവാർഡിൽ പങ്കെടുക്കാൻ ആർക്കൊക്കെ അർഹതയുണ്ട്?2026-04-29T13:23:25+05:30

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇസ്‌ലാമിക് സ്കൂളുകൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പഠിക്കുന്ന വിദ്യാർഥികൾക്കും (ആൺകുട്ടികളും പെൺകുട്ടികളും) ബിരുദധാരികൾക്കും പങ്കെടുക്കാം. ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി, 12-നും 30-നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും അർഹത.

മത്സരത്തിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫീസ് ഉണ്ടോ?2026-04-29T13:23:52+05:30

ഇല്ല. അല്ലാഹുവിൻ്റെ ഗ്രന്ഥത്തെ സേവിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭമായതിനാൽ ഇന്ത്യ ഖുർആൻ അവാർഡിലെ പങ്കാളിത്തം തികച്ചും സൗജന്യമാണ്.

എനിക്ക് വ്യക്തിഗതമായി രജിസ്റ്റർ ചെയ്യാൻ കഴിയുമോ?2026-04-29T13:24:18+05:30

ഇല്ല. കൃത്യമായ സംഘാടനവും ഫോളോ-അപ്പും ഉറപ്പാക്കുന്നതിനായി, അംഗീകൃത സ്കൂളുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ വഴി മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ.

ഇന്ത്യ ഖുർആൻ അവാർഡിൻ്റെ വിധികർത്താക്കൾ ആരാണ്?2026-04-29T13:24:57+05:30

ഹിഫ്ള് , പാരായണം എന്നീ മേഖലകളിൽ വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള പ്രമുഖ പണ്ഡിതന്മാർ, ഖാരിഉകൾ, ഖുർആനിക ശാസ്ത്ര വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു പ്രത്യേക ശാസ്ത്ര സമിതിയാണ് വിധിനിർണയം നടത്തുന്നത്.

പരീക്ഷാ ഘട്ടങ്ങൾ എങ്ങനെയാണ് നടക്കുന്നത്?2026-04-29T13:25:22+05:30

വിവിധ ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്: ആദ്യം സ്കൂൾ തലത്തിൽ യോഗ്യതാ മത്സരം, തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും, ഒടുവിൽ ദേശീയ തലത്തിൽ ഫൈനൽ മത്സരവും നടക്കും. ഇന്ത്യയിലുടനീളമുള്ള ഏറ്റവും മികച്ച മത്സരാർഥികളെ തിരഞ്ഞെടുക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

സ്ത്രീകൾക്കായി പ്രത്യേക വിഭാഗമുണ്ടോ?2026-04-29T13:26:02+05:30

സ്ത്രീകൾക്കായി മാത്രമായി പ്രത്യേക വിഭാഗമില്ല. ഇസ്‌ലാമികവും സംഘടനാപരവുമായ മാർഗനിർദേശങ്ങൾ പാലിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ അവാർഡിൽ പങ്കെടുക്കാവുന്നതാണ്.

മത്സര വിഭാഗങ്ങൾ ഏതെല്ലാമാണ്?2026-04-29T13:26:29+05:30

അവാർഡിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട്:
– വിശുദ്ധ ഖുർആൻ പൂർണമായും മനഃപാഠവും തഫ്സീറും.
– വിശുദ്ധ ഖുർആൻ പാരായണം (തജ്‌വീദും അവതരണവും).

രജിസ്ട്രേഷൻ എപ്പോൾ തുടങ്ങുകയും അവസാനിക്കുകയും ചെയ്യും?2026-08-15T22:34:26+05:30

2026 മേയ് 1-ന് ആരംഭിച്ച രജിസ്ട്രേഷൻ ഇപ്പോൾ സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു. മൂല്യനിർണ്ണയ ഘട്ടങ്ങളും തീയതികളും സംബന്ധിച്ച അവസാന അപ്‌ഡേറ്റുകൾ വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. ലേറ്റസ്റ്റ് അറിയിപ്പുകൾക്കായി ഞങ്ങളുടെ ഒഫീഷ്യൽ സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും ശ്രദ്ധിക്കുക.

അവാർഡുകളെക്കുറിച്ച് കൂടുതലറിയുക

പതിവ് ചോദ്യങ്ങൾ

Go to Top